Popular Posts

അലസതയുടെ മറുകരകൾ


Image result for laziness

ലോകത്ത് മടിയില്ലാത്തവരെ കാണുക വളരെ പ്രയാസകരമാണ്.ഒട്ടുമിക്ക എല്ലാവരും പറയാറുണ്ട്‌ " ഞാൻ ഒരു മടിയനാണ്" എന്ന്.എങ്ങനെയാണ് നാം അലസതയെ അളക്കുന്നത്? എനിക്ക് പലപ്പോഴും ഞാൻ മടിയനായിരിക്കാം എന്നാൽ മറ്റുള്ളവരുടെ കണ്ണിൽ അങ്ങനെയായികൊള്ളണമെന്നില്ല. ഇത് നേരെ തിരിച്ചും സംഭവിക്കാം, മറ്റുള്ളവർക്ക് നാം വളരെ മടിയനും നമ്മുക്ക് അങ്ങനെയല്ലാതെയും വരാം.

ഇവിടെ ഞാൻ മടിയനാണെന്ന തിരിച്ചറിവ് നമുക്ക് ഒരുപാട് ഗുണം ചെയ്യുന്നു.ഞാൻ ഈ പറയുന്നതൊന്നും തന്നെ ഞാൻ മടിയനല്ല എന്ന് പറയുന്നവർക്കല്ല. അത് ഞാൻ മടിയെന്നാണെന്നും ആ മടി എങ്ങനെ മാറ്റാം എന്ന് ചിന്തികുന്നവർകാണ്.നമുക്ക് മടിയെങ്ങനെ ഉണ്ടാവുന്നു എന്ന് നോക്കാം.


മനുഷ്യമനസ്സിന്റെ ഭാവം എല്ലാ സമയത്തും ഒരുപോലെയായിരിക്കില്ല. അത് മാറികൊണ്ടെയിരിക്കും.ചിലസമയങ്ങളിൽ നാം വളരെ ഉന്മേഷവാനായും മറ്റു സമയങ്ങളിൽ വളരെ അലസനായും കാണപെടാറുണ്ട്. മനുഷ്യൻ സാഹചര്യത്തിന്റെ
സൃഷ്ടിയല്ലെന്നു പറയാറുണ്ടെങ്കിലും പലപ്പോഴും സാഹചര്യവും നമ്മെ മടിയന്മാരാക്കാറുണ്ട്. വളരെ കുറച്ചുപേരെയെങ്കിലും ശാരീരികമായ
അവശതയും ചിലപ്പോൾ അലസതയിലേക് തള്ളിവിടാറുണ്ട്.

മനസ്സിനെ അനുസരിപ്പിക്കാൻ കഴിയാതെയിരിക്കലാണ് പലപ്പോഴും അലസതയ്കു പ്രധാന
കാരണം.മനസ്സ് നമ്മെ അനുസരിപ്പിക്കുന്നു. നീ അത് ചെയ്യരുത് എന്നും വെറുതെയിരുന്നാൽ മതിയെന്നും അത് നമ്മെ ബോധിപ്പിക്കുന്നു.
മനസിന്റെ താളത്തിനൊത്ത് തുള്ളുന്ന നാം അലസതയിലെക് അറിയാതെ വഴുതി വീഴുന്നു. ഈ സന്ദർഭങ്ങളിൽ പലപ്പോഴും നമ്മുടെ ബോധം നമ്മെ താകീത് ചെയ്യാറുണ്ട്. ബോധത്തിന്റെ കല്പനകളൊന്നും ചെവികൊടുക്കാനുള്ള തലത്തിലായിരിക്കില്ല നമ്മുടെ മനസ്സപ്പോൾ.


ശക്തമായ ഒരു തിരിച്ചുവരവ്‌ ആവശ്യമായിരിക്കുന്നു, മനസ്സിന്റെ മുൻപിൽ
തോറ്റു പതറാതെ, ബുദ്ധിയുടെ തേരിൽ സഞ്ചരികേണ്ടിയിരിക്കുന്നു.ബുദ്ധിയെ കാര്യങ്ങൾ എല്പ്പിക്കുക, ബുദ്ധിയുടെ തലത്തിൽ മുന്നോട്ടു പോവുക.മനസ്സിനെ ഒരുതരത്തിലും വിശ്വസികാതിരിക്കുക. അലസത നമ്മെ കാർന്നു തിന്നാൻ വരുന്നു എന്ന് മനസിക്കാകുമ്പോൾ തന്നെ അതിനെ മറികടക്കെണ്ടിയിരിക്കുന്നു. ചെയ്യേണ്ട കാര്യങ്ങളിൽ ചെറിയ താത്പര്യമുള്ള കർമ്മങ്ങളിലെക് നാം അപ്പോൾ മാറുന്നത് നന്നായിരിക്കും.

ചെയ്യേണ്ട കാര്യങ്ങൾ ചെയ്തുതീർത്താൽ തന്നെ നമുക്ക് ഉന്മേഷവും ആത്മവിശ്വാസവും ഉണ്ടാവും. അത് കൂടുതൽ കർമ്മങ്ങൾ ചെയ്യാനും നമ്മെ പ്രാപ്തരാകും.കർമ്മം ചെയ്യാതിരിക്കുക എന്നത് ഭാഗവാനുപോലും സാധിക്കാത്ത കാര്യമാണ്.അത് കൊണ്ട് നമ്മുടെ കർമ്മങ്ങൾ ഒരു മടിയും ഇല്ലാതെ ചെയ്തു തീർക്കണം.

ഏതൊക്കെ പറയാൻ എളുപ്പമാണ് ആചരണത്തിൽ കൊണ്ടു വരിക വളരെ ദുഷ്കരം തന്നെ. മനസ്സിന്റെ നിയന്ത്രണം അതികഠിനമാണെന്ന് ഗീതയിൽ അർജുനനൻ ഭഗവാനോട് പറയുന്നുണ്ടല്ലോ? പക്ഷെ അഭ്യാസം കൊണ്ട് നമുക്കത് നേടിയെടുക്കവുന്നതാണ് എന്ന് ഭഗവാനും ഉത്തരം പറയുന്നു. മനസ്സിനെ തുടർച്ചയായി നിരീക്ഷിക്കുകയും അതിന്റെ കാമനകളെ നിയന്ത്രിക്കുകയും ചെയ്‌താൽ മനസ്സ് ഒരു പരിധിവരെ നമ്മുടെ നിയന്ത്രണത്തിൽ വരുന്നതാണ്.

മനോ നിയന്ത്രണത്തിലൂടെ അലസതയെ മുഴുവനായും നമുക്ക് തുടച്ചു നീക്കാം. എന്നാൽ മനോനിയന്ത്രണം എന്ന സാധന ഒരു കായിക വിനോദം പോലെയാണ്. പലപ്പോഴും നമ്മൾ പരാജയപെട്ടെക്കാം. മനസ്സിനോടുള്ള കളി അതി സുന്ദരമാണ്. ഒന്ന് ശ്രമിച്ചു നൊക്കൂ...

2 comments: