Popular Posts

ഇന്നിൽ ജീവിക്കുന്നവർ...


Image result for life at present

നാം ഇന്നിൽ ജീവിക്കാരുണ്ടോ? ആത്മാർത്ഥമായ ഉത്തരം ഇല്ല എന്ന് തന്നെയായിരിക്കും. ഭൂതകാലത്തിന്റെ വിഴുപ്പുകളും ഭാവികാലത്തിന്റെ ആശങ്കകളും നാം ഇന്നിലെക്ക് കൊണ്ടുവരുന്നു.ഭൂതവും ഭാവിയും ഇന്നിന്റെ കർമ്മ കുശലതയെ ഇല്ലായ്മചെയ്യുന്നു.ഇത് നാളെയോരിന്നിൽ സങ്കർഷങ്ങളായി പുന:സൃഷ്ടിക്കപെടുന്നു.ഈ ചാക്രികത നമ്മുടെ ജീവിതത്തെ വല്ലാതെ ബാധിക്കുപ്പോഴാണ് നാം ഇന്നിൽ ജീവികുന്നവരെകുറിച്ച് ചിന്തിക്കുന്നത്.

ഇന്നിൽ ജീവിക്കുന്നവർ രണ്ടുതരത്തിൽ ഉണ്ടെന്നു ഞാൻ മനസിലാക്കുന്നു.നാളെയെ കുറിച്ച് സ്വപ്നമുള്ളവരും ഇല്ലാത്തവരും.

നാമെല്ലാം സ്വപ്നമുള്ളവരായതിനാൽ നമുക്കാദ്യം സ്വപ്നം ഉള്ളവരെ കുറിച്ചു ചിന്തിക്കാം.ഇക്കൂട്ടർ സ്വപ്നം കാണാൻ ഇരിക്കുന്നവരല്ല, എന്നാൽ സ്വപ്നം ജീവിതമാക്കുകയും സ്വപ്നത്തിനുവേണ്ടി ഇന്നിൽ ജീവിക്കുന്നവരുമാകുന്നു.ഇവർക്ക് ഇപ്പോഴും ഒരു ലക്ഷ്യമുണ്ടായിരിക്കുന്നത് കാണാം.ഇവർ ഒരിക്കലും കഴിഞ്ഞുപോയതിനെ കുറിച്ച് ചിന്തിക്കുന്നില്ല, മാറ്റിവെയ്കലിന്റെ തത്വശാസ്ത്രം ഇവർക്ക് അന്യമാണ്.നാളത്തെ കാര്യങ്ങൾ ഇന്നും ഇന്നത്തെ കാര്യങ്ങൾ ഇപ്പോഴും ചെയ്യുന്നു ഇവർ. പക്ഷെ ഇന്നിന്റെ വേദനകൾ ഇവരെ അല്ലട്ടുനുണ്ടാവം.

ഇന്നിന്റെ വേദനകൾ അലട്ടാതെ,നാളെയെ കുറിച്ചു സ്വപ്നങ്ങളില്ലാതെ ഇന്നിൽ ജീവിക്കുന്നവർ, അവരെ ഞാൻ മഹാഭാഗ്യവാന്മാർ എന്നോ മഹാത്മാക്കൾ എന്നോ വിളിക്കുന്നു.അവർക്ക് ഈ ലോകം എന്നും നാടകമോ തമാശയോ മാത്രമാകുന്നു. അവർ ഒന്നിനെ കുറിച്ചും ആശങ്കപെടുന്നില്ല.അവരുടെ കർമ്മങ്ങൾ ലോകത്തെ മാറ്റിമറച്ചേക്കാം,പക്ഷെ ലോകം തന്നെ തലതിരുഞ്ഞു നിന്നാലും അതവരെ ബാധിക്കുന്നില്ല.


ഓരോ വെക്തിയുടെയും ജീവിതം ഈ സിദ്ധിയിലേക്ക് ഉണരാനുള്ളതാകുന്നു.
ഈ സിദ്ധി യിലേക്ക് ഉണരാൻ ആഗ്രഹമുള്ളവനെ നാം സാധകൻ എന്നു വിളിക്കുന്നു. അവന്റെ വേഷം വെള്ളയോ മഞ്ഞയോ എന്ന് വാശി പിടിക്കേണ്ട. അവന് ഏത് വേഷവും സ്വീകരികാവുന്നതാണെന്ന്.പക്ഷെ അവന്റെ ജീവിതം ഇന്നിൽ ആയിരിക്കണം. അവന്റെ സ്വപ്നങ്ങൾ സിദ്ധിയിലേക്ക് ഉയരുന്നതായിരിക്കണം.

ജീവിതത്തിന്റെ ഒട്ടപാച്ചിൽ ഇതൊക്കെ നമ്മളിൽ നിന്നകറ്റുന്നു. എന്തിനോ, ആർക്കോ വേണ്ടിയുള്ള ജീവിതം.ആവർത്തന വിരസമായ പകലുകളും രാത്രികളും.പുതുമയ്ക്ക് വേണ്ടി പുറത്തേയ്ക്ക് കുതികുമ്പോൾ അവനവനെ അറിയാതെയാകുന്നു. എന്ടിഷ്ടം എന്ന് പറയുന്ന പലതും മറ്റുള്ളവരെന്നിലേക്ക് ചവച്ചു തുപ്പിയ പൊങ്ങച്ചങ്ങൾ മാത്രം.ഇത് മനസിലാകുംബോഴേക്കും ഒരുപാട് വൈകിപോകുന്നു.

നമുക്കും ഇന്നിൽ ജീവിക്കാം,ഇന്ന് തന്നെ തുടങ്ങാം. ഇന്നലകളെ മറക്കാം, നാളത്തെ കുറിച്ച് സ്വപ്നം കാണാം.സ്വപ്നങ്ങളില്ലാത്ത ആ മഹാഭാഗ്യവാന്മാരിലെക്ക്- മഹാത്മാക്കളിലെക്ക്- മുക്തിയിലേക്ക് അത് നമ്മെ നയിക്കട്ടെ.

2 comments:

  1. നമുക്കും ഇന്നിൽ ജീവിക്കാം,ഇന്ന് തന്നെ തുടങ്ങാം. ഇന്നലകളെ മറക്കാം, നാളത്തെ കുറിച്ച് സ്വപ്നം കാണാം.സ്വപ്നങ്ങളില്ലാത്ത ആ മഹാഭാഗ്യവാന്മാരിലെക്ക്- മഹാത്മാക്കളിലെക്ക്- മുക്തിയിലേക്ക്

    ReplyDelete